കാഴ്ചപ്പാടും ദൌത്യവും

🌿 അകത്തേത്തറ ഗ്രാമപഞ്ചായത്ത് - കാഴ്ചപ്പാടും ലക്ഷ്യങ്ങളും 🌿

🌟

ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision)

ജനപങ്കാളിത്തത്തോടെയും സുതാര്യമായ ഭരണ സംവിധാനത്തോടെയും സാമൂഹിക നീതി, സമഗ്ര വികസനം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉറപ്പാക്കി എല്ലാവർക്കും മികച്ച ജീവിത നിലവാരം നൽകുന്ന മാതൃകാ ഗ്രാമപഞ്ചായത്താകുക.

🎯

ഗ്രാമപഞ്ചായത്തിന്റെ ദൗത്യം (Mission)

  • ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റുക.
  • ശുചിത്വം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ മേഖലകളിൽ ഗുണമേന്മയുള്ള സേവനങ്ങൾ നൽകുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കും മുൻഗണന നൽകുക.
  • പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക.
  • ജനപങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ ഭരണസംവിധാനം ശക്തിപ്പെടുത്തുക.
  • കൃഷി, തൊഴിൽ, സ്വയംതൊഴിൽ മേഖലകൾ പ്രോത്സാഹിപ്പിച്ച് ഗ്രാമത്തിന്റെ സാമ്പത്തിക വളർച്ച കൈവരിക്കുക.
🏆

ഗ്രാമപഞ്ചായത്തിന്റെ ഗുണമേന്മ ലക്ഷ്യങ്ങൾ

💻 K-SMART സോഫ്റ്റ്‌വെയർ മുഖാന്തിരമുള്ള ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കി പൊതുജനങ്ങൾക്ക് കൃത്യമായ സേവനം ഉറപ്പുവരുത്തുക.
♻️ മാലിന്യ സംസ്കരണവും ശുചിത്വവും പഞ്ചായത്തിന്റെ അനിവാര്യ ചുമതലയായി കണ്ട് കൃത്യമായ മോണിറ്ററിംഗിലൂടെ ആവശ്യമായ നടപടികൾ കൈക്കൊള്ളുക.
💰 മാർച്ച് 15 നകം 100% എല്ലാ നികുതികളുടെയും പിരിവ് പൂർത്തിയാക്കുക.
📊 വാർഷിക പദ്ധതിയുടെ 100% ചെലവ് മാർച്ച് 15 നകം പൂർത്തിയാക്കുക.
🏗️ പഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വിനോദോപാധികൾ സജ്ജമാക്കി പൊതുജനങ്ങൾക്ക് സമയബന്ധിതമായി സേവനം ഉറപ്പുവരുത്തുകയും ചെയ്യുക.
🌱 പഞ്ചായത്തിലെ എല്ലാ ഘടക സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും ആഴ്ചതോറും പരിശോധിച്ച് “പ്ലാസ്റ്റിക് രഹിത പഞ്ചായത്ത്” എന്ന പദവി നിലനിർത്തുക.
✨ “സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത്” പദവി കൈവരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തുക.
🤝 കണ്ടെത്തിയ പഞ്ചായത്തിലെ അതിദരിദ്രരെ ദാരിദ്ര്യ രേഖയ്ക്ക് മുകളിലേക്ക് കൊണ്ടുവരുക.
🛠️ വി ബി ജി റാംജി പദ്ധതിയിൽ തൊഴിൽ ചെയ്യാൻ തയ്യാറാകുന്ന എല്ലാവർക്കും മാർച്ച് 20 നകം 125 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുക.
💼 വികസന പ്രവർത്തനങ്ങൾക്കായി ലഭിക്കുന്ന വിവിധ ഫണ്ടുകൾ മാർച്ച് 10 നകം കാര്യക്ഷമമായി വിനിയോഗിക്കുക.
📄 സാമൂഹ്യ സുരക്ഷാ അപേക്ഷകളിൽ സമയബന്ധിതമായി നടപടി സ്വീകരിച്ച് തീർപ്പാക്കൽ ഉറപ്പാക്കുക.
🏛️ ശുചിയായതും പ്രസന്നവുമായ ഓഫീസ് പരിസരവും സൗഹൃദപരമായ ഓഫീസ് അന്തരീക്ഷവും നിലനിർത്തുക.