വിവരാവകാശ നിയമം
വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005-ലെ സെക്ഷൻ 4(1)(b) പ്രകാരം പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പൊതുജനങ്ങൾക്കായി സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങളുടെ (Proactive Disclosure) രൂപരേഖ താഴെ നൽകുന്നു.
പ്രധാന വിവരങ്ങൾ
1. സംഘടനയുടെ ഘടനയും ചുമതലകളും:
- അകത്തേത്തറ ഗ്രാമപഞ്ചായത്ത് ഒരു പ്രാദേശിക സ്വയംഭരണ സ്ഥാപനമാണ്.
- അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, സാമൂഹിക നീതി ഉറപ്പാക്കുക, വികസന പദ്ധതികൾ നടപ്പിലാക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.
- സേവനങ്ങൾ: ജനന-മരണ രജിസ്ട്രേഷൻ, വിവാഹ സർട്ടിഫിക്കറ്റുകൾ, കെട്ടിട നിർമ്മാണ പെർമിറ്റ് / കംപ്ലീഷൻ, വി ബി ജി റാംജി, ക്ഷേമ പെൻഷനുകൾ.. etc
2. ഉദ്യോഗസ്ഥരുടെ അധികാരങ്ങളും കർത്തവ്യങ്ങളും:
- പഞ്ചായത്ത് പ്രസിഡന്റ്: ഭരണസമിതിയുടെ അധ്യക്ഷൻ.
- പഞ്ചായത്ത് സെക്രട്ടറി: ഭരണപരമായ കാര്യങ്ങളുടെയും രേഖകളുടെയും ചുമതലയുള്ള എക്സിക്യൂട്ടീവ് ഓഫീസർ.
- അസിസ്റ്റന്റ് സെക്രട്ടറി: പദ്ധതികളുടെ നിർവഹണം, വി ബി ജി റാം ജി പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. കുടുംബശ്രീയുടെ മെമ്പർ സെക്രട്ടറി.
- ജൂനിയർ സൂപ്രണ്ട്: അഡ്മിനിസ്ട്രേറ്റീവ് മേൽനോട്ടം.
- അസിസ്റ്റന്റ് എഞ്ചിനീയർ (LSGD): സാങ്കേതികവും നിർമ്മാണപരവുമായ പദ്ധതികളുടെ ചുമതല.
3. തീരുമാനമെടുക്കുന്ന രീതി:
പഞ്ചായത്തിലെ തീരുമാനങ്ങൾ സുതാര്യമായാണ് എടുക്കുന്നത്:
- ഗ്രാമസഭ: വാർഡ് തലത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.
- പഞ്ചായത്ത് ഭരണസമിതി: ഗ്രാമസഭ അംഗീകരിച്ച പദ്ധതികൾക്ക് അന്തിമ അനുമതി നൽകുന്നു.
4. സേവനങ്ങളും ചട്ടങ്ങളും:
- കേരള പഞ്ചായത്ത് രാജ് നിയമം (1994), കേരള പഞ്ചായത്ത് രാജ് (കെട്ടിട നിർമ്മാണ) ചട്ടങ്ങൾ എന്നിവയ്ക്ക് വിധേയമാണ് പ്രവർത്തനങ്ങൾ.
- പഞ്ചായത്തിന്റെ പൗരാവകാശ രേഖ (Citizen's Charter) ഓഫീസിലും, വൈബ്സൈറ്റിലും ലഭ്യമാണ്.
5. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ:
- അകത്തേത്തറ പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ പേരും ഫോൺ നമ്പറും ലഭ്യമാണ്.ഓഫീസിലെ നോട്ടീസ് ബോർഡിൽ വിവരങ്ങൾ കാണാം. LSGD Kerala Portal-ലും ഈ വിവരങ്ങൾ ലഭ്യമാണ്.
6. ബജറ്റും ചെലവുകളും:
- വാർഷിക പദ്ധതികളുടെ വിശദാംശങ്ങൾ.
- സംസ്ഥാന-കേന്ദ്ര സർക്കാരുകളിൽ നിന്നുള്ള ഗ്രാന്റുകൾ.
- പഞ്ചായത്തിന്റെ സ്വന്തം നികുതി വരുമാന വിവരങ്ങൾ.
വിവരാവകാശ ഉദ്യോഗസ്ഥർ (RTI Officers)
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (SPIO)
- പേര്: ശ്രീമതി.പ്രീത പി വി
- ഉദ്യോഗസ്ഥൻ/പദവി: സെക്രട്ടറി
- ഓഫീസ്/മേൽവിലാസം: അകത്തേത്തറ ഗ്രാമപഞ്ചായത്ത്
- ഫോൺ: 9496047271
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (SAPIO)
- പേര്: ശ്രീമതി.സിമി സോമരാജൻ
- ഉദ്യോഗസ്ഥൻ/പദവി: ജൂനിയർ സൂപ്രണ്ട്
- ഓഫീസ്/മേൽവിലാസം: അകത്തേത്തറ ഗ്രാമപഞ്ചായത്ത്
അപ്പീൽ അധികാരി (Appellate Authority)
- പേര്: ശ്രീമതി.ഉഷ മാനാട്ട് കെ എ എസ്
- ഉദ്യോഗസ്ഥൻ/പദവി: അസിസ്റ്റന്റ് ഡയറക്ടർ - 2
- ഓഫീസ്/മേൽവിലാസം: തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, പാലക്കാട്