🌱 എന്താണ് ഹരിതകർമസേന?
മാലിന്യമുക്ത കേരളം ലക്ഷ്യമിട്ടുകൊണ്ട് കുടുംബശ്രീയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശുചിത്വ പ്രസ്ഥാനമാണ് ഹരിതകർമസേന. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ (പ്ലാസ്റ്റിക് ഉൾപ്പെടെ) ശേഖരിച്ച് ശാസ്ത്രീയമായി തരംതിരിച്ച് പുനരുപയോഗത്തിനായി (Recycling) അയക്കുകയാണ് ഇവരുടെ പ്രധാന ചുമതല. അകത്തേത്തറ ഗ്രാമപഞ്ചായത്തിനെ ഹരിതാഭവും പ്ലാസ്റ്റിക് മുക്തവുമാക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന 29 ഹരിതകർമസേന അംഗങ്ങളും 9 ഖരമാലിന്യ സംസ്കരണ പ്ലാന്റ് ജീവനക്കാരും നമ്മുടെ പഞ്ചായത്തിന്റെ അഭിമാനമാണ്.