അകത്തേത്തറ ഗ്രാമപഞ്ചായത്തിൽ കേരളോത്സവം 2026 - അപേക്ഷകൾ ക്ഷണിച്ചു

October 16, 2026

അകത്തേത്തറ ഗ്രാമപഞ്ചായത്ത്

കേരളോത്സവം 2026 - അപേക്ഷ ക്ഷണിക്കുന്നു!

അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ ഭാഗമായി വിവിധ കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ യുവജനങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

യോഗ്യതയും നിബന്ധനകളും:

  • വയസ്സ് പരിധി: 2026 ഒക്ടോബർ 1-ന് 15 വയസ്സ് തികഞ്ഞവരും 40 വയസ്സ് പൂർത്തിയാകാത്തവരുമായവർ.
  • സ്ഥിരതാമസക്കാർ: പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ യുവജനങ്ങൾക്കാണ് അർഹത.
  • അവസാന തീയതി: 2026 ഒക്ടോബർ 19-ന് രാത്രി 12 മണി വരെ.

അർഹരായ യുവജനങ്ങൾ താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിച്ച് കേരളോത്സവത്തിൽ പങ്കാളികളാകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. (നിശ്ചിത സമയപരിധിക്കുശേഷം ലഭ്യമാവുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.)

- ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അകത്തേത്തറ

Keralolsavam