ലഹരിയോട് നോ പറയാം, ജീവിതത്തോട് യെസ് പറയാം!
ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്
സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗവും വിതരണ ശൃംഖലകളും പൂർണ്ണമായി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി കേരള സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും കേരള പോലീസും സംയുക്തമായി ആവിഷ്കരിച്ച ശക്തമായ ജനകീയ കാമ്പെയ്നാണ് 'ഓപ്പറേഷൻ തൂഫാൻ 2.0'. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിൽ നമ്മുടെ പഞ്ചായത്ത് സജീവമായി രംഗത്തുണ്ട്.
🎯 പദ്ധതിയുടെ മുഖ്യ ലക്ഷ്യം
നാടിനെയും വരും തലമുറയെയും ലഹരിയെന്ന മഹാവിപത്തിൽ നിന്ന് പൂർണ്ണമായി സംരക്ഷിച്ചുകൊണ്ട്, കുറ്റവിമുക്തവും ആരോഗ്യകരവുമായ ഒരു ലഹരിമുക്ത സമൂഹം വാർത്തെടുക്കുക.
📋 പ്രധാന പ്രവർത്തന ലക്ഷ്യങ്ങളും
ലഹരി വ്യാപനം തടയുക
സ്കൂൾ പരിസരങ്ങളിലും പൊതുസ്ഥലങ്ങളിലും ലഹരി വസ്തുക്കളുടെ ലഭ്യതയും വിൽപനയും കർശനമായി തടയുക.
വാർഡ്തല കൂട്ടായ്മ
പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പ്രത്യേക ഗ്രാമസഭകളും ജാഗ്രതാ സമിതികളും രൂപീകരിച്ച് പ്രതിരോധം ശക്തമാക്കുക.
ബോധവൽക്കരണം
യുവജനങ്ങളെയും വിദ്യാർത്ഥികളെയും ലക്ഷ്യമാക്കി റാലികൾ, കലാ-കായിക മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുക.
തലമുറയെ സംരക്ഷിക്കൽ
നാടിനെയും വരും തലമുറയെയും ലഹരിയെന്ന മഹാവിപത്തിൽ നിന്ന് മോചിപ്പിച്ച് ആരോഗ്യകരമായ ഒരു സമൂഹം സൃഷ്ടിക്കുക.
📸 ലഹരിയോട് നോ പറയാം, ജീവിതത്തോട് യെസ് പറയാം!
അകത്തേത്തറ ഗ്രാമപഞ്ചായത്ത് തല പരിപാടിക്ക് തുടക്കം! കേരള സർക്കാർ ആവിഷ്കരിച്ച ജനകീയ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട് ലഹരിക്കെതിരായ ശക്തമായ ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്” എന്ന പേരിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 28, തിങ്കളാഴ്ച പഞ്ചായത്ത് കല്യാണ മണ്ഡപത്തിൽ വെച്ച് "തൂഫാൻ തദ്ദേശം ലഹരിക്കെതിരെ ജനസേന" പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ ഹേമാംബിക നഗർ പോലീസ് അധികൃതർ ബോധവൽക്കരണ ക്ലാസ് നയിച്ചു. ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തിലേക്ക് ജനകീയ കൂട്ടായ്മ ശക്തിപ്പെടുത്തുക, കുട്ടികളെയും യുവാക്കളെയും ലഹരിയിൽ നിന്ന് സംരക്ഷിക്കുക, ലഹരിക്കെതിരെ ജാഗ്രതയുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുക എന്നീ സന്ദേശങ്ങളാണ് ഓപ്പറേഷൻ തൂഫാൻ പരിപാടിയിലൂടെ അകത്തേത്തറ ഗ്രാമപഞ്ചായത്ത് മുന്നോട്ടു വച്ചത്.
അകത്തേത്തറ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച 'ഓപ്പറേഷൻ തൂഫാൻ' പരിപാടിയുടെ വിവിധ ദൃശ്യങ്ങളും ജനകീയ പങ്കാളിത്തത്തിന്റെ ചിത്രങ്ങളും താഴെ കാണാം. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നാടൊന്നാകെ അണിനിരന്നതിന്റെ വിശേഷങ്ങൾ ചിത്രങ്ങളിലൂടെ...
ബഹു. കേരള സർക്കാരിന്റെ നിർദ്ദേശാനുസരണം ലഹരിക്കെതിരെയുള്ള ഈ പോരാട്ടം ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റിക്കൊണ്ട്, ❤️ നമുക്കൊന്നായി അണിനിരക്കാം
വരുന്നതലമുറയ്ക്കായി ലഹരിയില്ലാത്ത ഒരു നല്ല നാളേയ്ക്കായി !