മഹിളാ സമൃദ്ധി അവാർഡ്
1996-ൽ കേന്ദ്ര വനിതാ-ശിശു വികസന വകുപ്പിന്റെ “മഹിളാ സമൃദ്ധി അവാർഡ്” നേടി ദേശീയതലത്തിൽ അംഗീകാരം നേടിയ ഗ്രാമപഞ്ചായത്താണ് അകത്തേത്തറ. മഹിളാ സമൃദ്ധി യോജന ജനകീയമാക്കുന്നതിൽ നൽകിയ മികച്ച സംഭാവനയ്ക്കുള്ള ഈ പുരസ്കാരം അന്നത്തെ പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡയുടെ കൈകളിൽ നിന്നാണ് പഞ്ചായത്ത് ഏറ്റുവാങ്ങിയത്.